ദുരന്തനിവാരണത്തിന് സജ്ജീകരണങ്ങൾ ഒരുക്കി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി : മഴക്കാലെമെത്തിയ സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ നേരിടാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ദുരന്ത നിവാരണസമിതി ഒരുക്കം തുടങ്ങി. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനും ആംബുലൻസ് സേവനങ്ങൾ ഒരുക്കുവാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിവെക്കുവാനും ദുരന്തനിവാരണ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, മുക്കം എസ്.ഐ. മനോജ് കുമാർ, അഗ്നിരക്ഷാനിലയം ഓഫീസർ എം. അബ്ദുൽ ഗഫൂർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. അഷ്‌റഫ്, മെഡിക്കൽ ഓഫീസർ നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഷാഹിന, കെ.പി. ഷാജി, എം.ആർ. സുകുമാരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സമാൻ ചാലൂളി, പി.കെ. റഹ്‌മത്തുള്ള, വിനോദ് പുത്രശ്ശേരി, സന്നദ്ധസേനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.