Karassery

തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി

കാരശ്ശേരി : തെരുവുനായകളിലൂടെ പേവിഷബാധ ഭീഷണി ഒഴിവാക്കാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നടപടി തുടങ്ങി.മുഴുവൻ നായകളെയും കണ്ടുപിടിച്ച് പ്രതിരോധ വാക്സിൻ നൽകിയാണ് പേവിഷബാധയിൽനിന്ന് പ്രതിരോധം ഒരുക്കുന്നത്.

മുരിങ്ങുംപുറായി, നോർത്ത് കാരശ്ശേരി, കറുത്തപറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശ്ശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിൽ നായകൾക്ക് പ്രതിരോധ വാക്സിൻ കുത്തിവെപ്പ്‌ നൽകി. ഗ്രാമപ്പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ജി. അബ്ദുൾ അക്ബർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ. എൻ. വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, എന്റെ മുക്കം സന്നദ്ധസേന അംഗം ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button