Kodanchery

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം 6 ന്

കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ – അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം മാർച്ച് 6 ന് വെള്ളിയാഴ്ച 4 മണിക്ക് കൈതപ്പൊയിലിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിസൻ്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ പ്രസ്തുത റോഡിലൂടെ വ്യാദ്യഘോഷങ്ങളുടെയും, നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയും നടക്കും.

Related Articles

Leave a Reply

Back to top button