അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം; വ്യാപാരികൾ
മുക്കം : അഗസ്ത്യൻമുഴി അങ്ങാടിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
മിനി സിവിൽ സ്റ്റേഷനും, അഗ്നിരക്ഷാനിലയവുമടക്കം ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അങ്ങാടിയിൽ ഗതാഗതക്കുരുക്കുമൂലം പൊതുജനങ്ങൾ ഏറെ ദുരിതം സഹിക്കുന്നതായും നേതാക്കൾ പറഞ്ഞു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വാർഷിക പൊതുയോഗം കെ.വി.വി.ഇ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡൻറ് പി. പ്രേമൻ, അലി അക്ബർ, എം.ടി. അസ്‌ലം, ഷെരീഫ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു ഭാരവാഹികൾ: ജോസഫ് പൈമ്പിള്ളി (പ്രസി.), ടി.കെ. സുബ്രഹ്മണ്യൻ (ജന. സെക്ര.), പി.കെ. റഷീദ് (ഖജാ.).