CharamamThamarassery

ഫാ. സെബാസ്റ്റ്യൻ പൂക്കുളം അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) അന്തരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

സംസ്കാരം നാളെ (20-06-2024-വ്യാഴം) രാവിലെ 10:00-ന് ഈരൂട് സെൻറ് ജോസഫ്സ് പള്ളിയിൽ.

തലശ്ശേരി അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് സംസ്കാര ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കും.

ഭൗതികദേഹം ഇന്ന് (19-06-2024-ബുധൻ) വൈകുന്നേരം 03:00-ന് ഈരൂട് പള്ളിയിൽ പൊതുദർശനത്തിനു വെക്കും.

1940-ൽ കോട്ടയം ജില്ലയിലെ കൊഴുവനാലിൽ പൂക്കുളം ജോൺ – അന്ന ദമ്പതികളുടെ മകനായി ജനിച്ചു.

കുളത്തുവയലിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി സെൻറ് ജോസഫ്സ് മൈനർ സെമിനാരിയിൽ ചേർന്നു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ ഉപരിപഠനത്തിനു ശേഷം1967-ൽ അന്നത്തെ തലശ്ശേരി രൂപതാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.

1968-ൽ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയിൽ അസിസ്റ്റൻറ് വികാരിയായി സേവനം ആരംഭിച്ചു.

തുടർന്ന് ഈരൂട്, പൂഴിത്തോട്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, കൂരാച്ചുണ്ട്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മഞ്ഞുവയൽ, കുപ്പായക്കോട് തുടങ്ങി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തു.

സഹോദരങ്ങൾ: തോമസ് പൂക്കുളം (നരിനട), ഏലിക്കുട്ടി തീക്കുഴി വയലിൽ (ചക്കിട്ടപാറ), പരേതരായ മത്തായി പൂക്കുളം (നരിനട), ജോസഫ് പൂക്കുളം (നരിനട), ജോൺ പൂക്കുളം (നരിനട).

Related Articles

Leave a Reply

Back to top button