India
ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ഇത് തുടര്‍ച്ചയായ രണ്ടാം ദിവസം

ന്യൂഡല്‍ഹി : ഡല്‍ഹിയിലും പരിസര പ്രദേശത്തും വീണ്ടും ഭൂചലനം. ഭൂകമ്പമാപിനിയില്‍ 2.7 രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്.
വടക്കുകഴിക്കന്‍ ഡല്‍ഹിയാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. 3.5 ആയിരുന്നു ഞായറാഴ്ചത്തെ ഭൂചലനത്തിന്റെ തീവ്രത. വൈകീട്ട് 5.45-ഓടെയായിരുന്നു ഭൂകമ്പം.
ഏതാനും സെക്കന്‍ഡ് ഭൂചലനം നീണ്ടു നിന്നു. പരിഭ്രാന്തരായ ഒട്ടേറെപ്പേര്‍ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തേക്കോടിയിരുന്നു. സമീപ നഗരങ്ങളായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും ഇന്നലെ പ്രകമ്പനം അനുഭവപ്പെട്ടു.







