Thiruvambady
തിരുവമ്പാടിയിൽ ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സംയുക്തമായി തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിൽ നടത്തിയ ഞാറ്റുവേലച്ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി.
ലിസി അബ്രഹാം, അപ്പു കോട്ടയിൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, ഗോപിലാൽ, ഷിബു ചെമ്പനാനി, ജോയ് മ്ലാക്കുഴി, കൃഷി ഓഫീസർ വി.എസ്. മുഹമ്മദ് ഫാസിൽ, കൃഷി അസിസ്റ്റന്റ് രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ നടീൽ വസ്തുക്കളും കർഷകരുടെ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു.







