Thiruvambady

മലബാർ റിവർ ഫെസ്റ്റിവൽ; സംസ്ഥാന തല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തിരുവമ്പാടിയിൽ

തിരുവമ്പാടി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിന് സമീപമുള്ള കുവൈത്ത് ഹിൽസിലെ നീന്തൽക്കുളത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ മത്സരങ്ങൾക്കും, വാട്ടർപോളോ പ്രദര്‍ശന മത്സരങ്ങൾക്കുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന എല്ലാ പ്രമുഖ രാഷ്ട്രീയ/ സാംസ്കാരിക സംഘടനകളുടെയും ഭാരവാഹികൾ പങ്കെടുത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് മെമ്പറും റിവർ ഫെസ്റ്റിവൽ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ബോസ് ജേക്കബ്, പഞ്ചായത്തംഗങ്ങളായ ലിസി മാളിയേക്കൽ, ഷൗക്കത്തലി, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, അപ്പു കോട്ടയിൽ, സഹകരണബാങ്ക് പ്രസിഡണ്ടും റിവർ ഫെസ്റ്റിവൽ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ജോസ് മാത്യു, സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുറഹ്മാൻ, തിരുവമ്പാടി പോലീസ് എസ്എച്ച്ഒ അനിൽകുമാർ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ അബ്ദുറഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ഡിറ്റിപിസി പ്രതിനിധി ഷെല്ലി കുന്നേൽ, റിവർ ഫെസ്റ്റിവൽ പ്രീഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ പിടി ഹാരിസ്, മെവിൻ, വിവിധ സംഘടനാ പ്രതിനിധികളായ ഗണേഷ് ബാബു, ഷിബു ചെമ്പനാനിയിൽ, രവി കുടിൽമറ്റം, റോയ് കടപ്ര, അജയ് ഫ്രാൻസി, ശ്രീജിത്ത് ജോസഫ്, സക്കീർ കോസ്മോസ്, സിഡിഎസ് പ്രതിനിധികളായ ഷിജി, ഷീജ സണ്ണി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

21/07/2024 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ(15 വയസ്സ് വരെ), ജൂനിയർ (20 വയസ്സ് വരെ) സീനിയർ (ഇരുപത് വയസ്സിന് മുകളിൽ) ഇങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളിലായി പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ടാവും. ഫ്രീ സ്റ്റൈൽ, ബട്ടഫ്ലൈ, ബ്രസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നിങ്ങനെ നാല് മത്സര ഇനങ്ങളുമുണ്ട്. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് ഗ്രാമപഞ്ചായത്തിലോ മെമ്പർ ഷൗക്കത്തലിയുടെ കൈവശമോ സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുറഹ്മാൻ വശമോ പേര് നൽകാവുന്നതാണ്. സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വം കോസ്മോസ് ക്ലബ് ഏറ്റെടുത്തു. സംഘാടനത്തിന്റെ മേൽനോട്ടത്തിനായി പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷയായും കെഎം ഷൗക്കത്തലി കൺവീനറായും പി.ടി. ഹാരിസ് ഖജാൻജിയായും പഞ്ചായത്തംഗങ്ങളെയും രാഷ്ട്രീയ/സാംസ്കാരിക സംഘടനാ പ്രതിനിധികളെയും സ്പോർട്സ് കൗൺസിൽ അംഗം അബ്ദുറഹ്മാനെയും ഉൾപ്പെടുത്തി അറുപത്തിയൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button