Mukkam

മലബാർ റിവർ ഫെസ്റ്റിവൽ; കബഡി ചാമ്പ്യൻഷിപ്പ് 14 ന്

മുക്കം : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിക്കുന്ന വി. കുഞ്ഞാലി ഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പ് 14-ന് മുക്കം സ്റ്റാർഹോട്ടലിന് സമീപത്തെ മൈതാനത്ത്‌ നടത്തും. രാവിലെ ഒൻപതിന് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പുരുഷ വിഭാഗത്തിൽ എട്ടും വനിതാ വിഭാഗത്തിൽ 11 ഉം ടീമുകളാണ് മാറ്റുരയ്ക്കുക. സംസ്ഥാന, ദേശീയ താരങ്ങളും സർവകലാശാല താരങ്ങളും ഉൾപ്പെടുന്ന പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ കബഡി ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെയും വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെയും കുടുംബശ്രീ അംഗങ്ങളെയും ഉൾപ്പെടുത്തി ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. 21-ന് തിരുവമ്പാടിയിൽ നടക്കുന്ന നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള രജിസ്‌ട്രേഷൻ തുടരുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു ജോൺസൺ അറിയിച്ചു. 15 വരെ രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 9946090552, 9447197014.

Related Articles

Leave a Reply

Back to top button