Kodiyathur

എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി

കൊടിയത്തൂർ : എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ക്വാറി ഉടമകളിൽ നിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങിയതായി ആരോപണമുയർന്നവർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സി.പി.എം. ഏരിയാകമ്മിറ്റി മെമ്പർ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു.

വി.കെ. അബൂബക്കർ അധ്യക്ഷനായി. ജോണി ഇടശ്ശേരി, ടി.വി. മാത്യു, വി.വി. നൗഷാദ്, കരീം കൊടിയത്തൂർ, സി.ടി.സി. അബ്ദുല്ല എന്നിവർ സംസാരിച്ചു. മുക്കം സി.ഐ.യുടെ നേതൃത്വത്തിൽ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു.

Related Articles

Leave a Reply

Back to top button