Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് വേസ്റ്റ് ബിന്നുകൾ സംഭാവന ചെയ്തു

പുല്ലൂരാംപാറ : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് എറൈസ് സംഘടന സ്പോൺസർ ചെയ്ത വേസ്റ്റ് ബിന്നുകൾ എറൈസ് പ്രസിഡൻ്റ് ജോസി ഫ്രാൻസിസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.

സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ. പ്രസിഡൻറ് സിജോ മാളോല, അധ്യാപകരായ നീനു മരിയ ജോസ്, അജി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണത്തോത് കുറയ്ക്കൽ, വിദ്യാലയ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

Related Articles

Leave a Reply

Back to top button