Pullurampara
പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി
പുല്ലുരാംപാറ : പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ നെഹ്റു ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി. ലൈബ്രറി പ്രസിഡണ്ട് സണ്ണി ടി.ജെ അധ്യക്ഷത വഹിച്ച യോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം സി.സി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ടി.ടി. തോമസ്, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, ജോൺ പുതിയാമഠത്തിൽ, ജിബിൻ ബേബൽ, സിൻസി സെബാസ്റ്റ്യൻ പ്രസംഗിച്ചു. പുസ്തക ആസ്വാദനക്കുറിപ്പ് മൽസരവിജയികൾക്ക് ലൈബ്രറി നൽകുന്ന സമ്മാനതുക കൈമാറി. കുട്ടികളുടെ കലാപരിപാടികളും ബഷീർ കഥാപാത്ര പരിചയവും, പുസ്തക പരിചയവും നടത്തി. പോസ്റ്റർ രചന, ക്വിസ് , ആസ്വാദനക്കുറിപ്പ് മൽസരങ്ങളും നടത്തി.