Kodiyathur
പി.ടി.എമ്മിലെ പേസ് അക്കാദമി പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൊടിയത്തൂർ : വിദ്യാർത്ഥികളെ വിവിധ മത്സര പരീക്ഷകൾക്കും അവരുടെ മറ്റു നൈപുണികളും പരിപോഷിപ്പിക്കുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ‘പേസ്’ (പി.ടി.എം എച്ച്.എസ് അക്കാദമി ഫോർ കോമ്പറ്റേറ്റിവ് എക്സാം) അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകളെ സംബന്ധിച്ചും പഠന പിന്തുണയുടെ പ്രാധാന്യം വിവരിക്കുന്നതിനുമായി രക്ഷിതാക്കൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി സുധീർ അധ്യക്ഷനായി സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്, പേസ് കൺവീനർ നാസർ കാരങ്ങാടൻ, നിസാം കാരശ്ശേരി, ഫാസിൽ കാരാട്ട് സംസാരിച്ചു.