Kodiyathur

മാട്ടുമുറി ഉപതിരഞ്ഞെടുപ്പ്; പത്രികനൽകിയത് ഒൻപത്‌ സ്ഥാനാർഥികൾ

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് മാട്ടുമുറിയിൽ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഒൻപത് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ചയായിരുന്നു. യു.ഡി.എഫ്., എൽ.ഡി.എഫ്., ബി.ജെ.പി., എസ്.ഡി.പി.ഐ. സ്ഥാനാർഥികളെക്കൂടാതെ അഞ്ച് സ്വതന്ത്രന്മാരുമാണുള്ളത്.

എൽ.ഡി.എഫ്. സ്ഥാനാർഥി കബീർ കക്കാടൻകുന്ന് എന്ന കബീർ കണിയാത്ത്, യു.ഡി.എഫ്. സ്ഥാനാർഥി ഉച്ചക്കാവിൽ പുളിക്കൽ മമ്മദ് എന്ന യു.പി. മമ്മദ്, ബി.ജെ.പി. സ്ഥാനാർഥി അഭിഷേക്, എസ്.ഡി.പി.ഐ. സ്ഥാനാർഥി സുബൈർ പൊയിൽക്കര എന്നിവർക്കുപുറമേ ഇടതുമുന്നണി ഡമ്മിസ്ഥാനാർഥി ജുനൈദ് തെക്കേപ്പാട്ട്, യു.ഡി.എഫ്. ഡമ്മിസ്ഥാനാർഥി നജീബ് ചാലിക്കുളത്തിൽ എന്നിവരും സ്വതന്ത്രരായ അബ്ദുൽ കബീർ മുസ്‌ല്യായാരകത്ത്, മമ്മദ് കുറുവൻകടവത്ത്, മമ്മദ് പേരായി എന്നിവരുമാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.

വെള്ളിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസരം 15-നാണ്. 16 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ഇപ്പോൾ 13 ഉം എൽ.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്.

Related Articles

Leave a Reply

Back to top button