Kodanchery
മലയോര ഹൈവേയിൽ മീൻമുട്ടി മാർത്തോമാ പള്ളിക്ക് സമീപം വാഹനാപകടം
കോടഞ്ചേരി : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേ നെല്ലിപ്പൊയിൽ, മീൻമുട്ടി മാർത്തോമാ പള്ളിക്ക് സമീപം പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു.
നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും തെന്നി മാറി കൃഷിയിടത്തിലേക്ക് ഇടിച്ചുകയറി തൂങ്ങി നിൽക്കുന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. രാത്രി 8.30 ഓടെ യാണ് അപകടമുണ്ടായത്. പ്രദേശത്ത് മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്.