Koodaranji

സ്വാമി ജ്ഞാന തീർത്ഥ ചികിൽസ നിധി സമാഹരണം കൂടരഞ്ഞിയിലെ ജനസമൂഹം ഏറ്റെടുത്തു

കൂടരഞ്ഞി : കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ സംഘടിപ്പിച്ച സ്വാമി ജ്ഞാന തീർത്ഥ ( മനോജ് ശാന്തി) ചികിൽസ സഹായ നിധിസമാഹരണം ഏറ്റെടുത്ത് കൂടരഞ്ഞി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിൻ്റെ നേത്യത്വത്തിൽ നടന്ന ധനസമാഹരണത്തിൻ വിവിധ ക്ഷേത്ര ഭാരവാഹികൾ,
രാഷ്ട്രിയ നേതാക്കൾ, വ്യാപരികൾ, നാട്ടുകാർ, ഡ്രൈവർമാർ എന്നിവർ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉൽഘാടനം ചെയ്യ്തു.

ചികിൽസ സഹായ സമിതി ചെയർമാൻ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് പാതിപ്പറമ്പിൽ, ജോസ് വാലുമണ്ണേൽ, ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി, രക്ഷാധികാരി സൗമിനി കലങ്ങാടൻ, മാതൃ സമിതി പ്രസിഡണ്ട് രമണി ബാലൻ, ചികിൽസ സഹായ സമിതി ജനറൽ കൺവീനർ സുന്ദരൻ എ പ്രണവം, നസീർ തടപ്പറമ്പിൽ, വിജയൻ മണിയമ്പാറ, ഗിരീഷ് കൂളിപ്പാറ, ഷൈലേഷ് നാട്ടിക്കല്ലുമ്മൽ, മുസ്തഫ കൽപ്പക, വിജയൻ പൊറ്റമ്മൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദുജയൻ, പ്രകാശൻ ഇളപ്പുങ്കൽ, സി.ജി.ഭാസി, സുധീഷ് തലശേരി, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത് എന്നിവർ സംസാരിച്ചു.

കൂടരഞ്ഞിയിൽ നിന്നും സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ക്ഷേത്ര സമിതി രക്ഷാധികാരിയായ സൗമിനി കലങ്ങാടനും , ലീല വിജയൻ അയ്യനാട്ടുശേരിക്കും കൈമാറി. തുടർന്ന് ചികിൽസ സഹായ സമതി ചെയർമാൻ അബുബബക്കർ മൗലവി തുക ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button