കർണ്ണാടകയിൽ കോൺഗ്രസ് ഫെഡറൽ സംവിധാനത്തെ തകർക്കുന്നു; കേരള കോൺഗ്രസ്സ് (എം)

തിരുവമ്പാടി : കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ മുഴുവൻ കമ്പനികളിലും തദ്ദേശിയർക്ക് മാത്രം ജോലി സംവരണം ഏർപ്പെടുത്തുവാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമാണെന്ന് കേരളാ കോൺഗ്രസ്സ് (എം) തിരുവമ്പാടി മണ്ഡലം മുന്നൊരുക്കം 2024-25 സമ്മേളനം ആരോപിച്ചു. ഇന്ത്യൻ ഭരണഘടന വിവിധ ആർട്ടിക്കിൾ പ്രകാരം പൗരന്മാർക്ക് ഏത് തൊഴിലിൽ ഏർപ്പെടുന്നതിനും ഏത് ജോലിയും വ്യാപാരവും ബിസിനസും നടത്തുന്നതിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്.
ഈ സ്വാതന്ത്ര്യത്തിന് വിലങ്ങുകൾ സൃഷ്ടിക്കാനുള്ള നീക്കം അപകടകരമാണ്. ബാംഗ്ളൂരടക്കം കർണ്ണാടക സംസ്ഥാനത്ത് ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ അന്യസംസ്ഥാനക്കാർക്ക് അപകടപരമായതും ദേശവിരുദ്ധവുമായ നീക്കത്തിൽ നിന്നും കോൺഗ്രസ് സർക്കാർ പിൻമാറണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. റോയി മുരിക്കോലിൽ, സിജോ വടക്കേൻതോട്ടം, ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ദീനീഷ് കൊച്ചു പറമ്പിൽ, സണ്ണി പുതു പറമ്പിൽ, സുബിൻ തൈയ്യിൽ, ബെന്നി കാരിക്കാട്ട്, ശ്രീധരൻ പുതിയോട്ടിൽ. സുനിൽ തട്ടാരു പറമ്പിൽ, അബ്ദുൾ റഹിമാൻ നാരായണൻ മുട്ടുചിറ എന്നിവർ പ്രസംഗിച്ചു.