Thiruvambady

മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു; തകർന്ന കാബിനിൽകുടുങ്ങിയ ഡ്രൈവർക്ക് നാട്ടുകാർ രക്ഷകരായി

തിരുവമ്പാടി : നിറയെ മരത്തടികൾ കയറ്റിവരികയായിരുന്ന ലോറി കുത്തനെയുളള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞു. അമിതഭാരത്താലുളള ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം നാലരയോടെ പുന്നക്കൽ-ഓളിക്കൽ റോഡിൽ ലക്ഷംവീട് കോളനിക്കുമുകളിലാണ് അപകടം.

പരിക്കേറ്റ ഡ്രൈവർ മഞ്ചേരി സ്വദേശി സക്കീർ ഹുസൈനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിറകിനുള്ള റബ്ബർത്തടികൾ കയറ്റിവരികയായിരുന്ന ലോറിയാണ് അമിതഭാരത്താൽ നിയന്ത്രണംവിട്ടത്. റോഡരികിലെ വൈദ്യുതത്തൂൺ തകർത്താണ് വണ്ടി മറിഞ്ഞത്. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.

Related Articles

Leave a Reply

Back to top button