Mukkam

ക്ലസ്റ്റർ പരിശീലന സെൻററുകളിൽ അധ്യാപകരുടെ പ്രതിഷേധപ്രകടനം നടത്തി

മുക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ക്ലസ്റ്റർ പരിശീലനകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക തുടങ്ങിയ സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഉപജില്ലയിലെ ക്ലസ്റ്റർ പരിശീലനകേന്ദ്രങ്ങളായ ജി.യു.പി.എസ്. മണാശ്ശേരി, ജി.എച്ച്.എസ്.എസ്. നീലേശ്വരം, എം.കെ.എച്ച്.എം.എം.ഒ. മുക്കം, സേക്രഡ് ഹാർട്ട് യു.പി.എസ്. തിരുവമ്പാടി എന്നിവിടങ്ങളിലായിരുന്നു സംയുക്ത അധ്യാപക സമരസമിതിയുടെ പ്രതിഷേധം.

കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എ.ടി.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ളതാണ് സംയുക്തസമരസമിതി. കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയംഗം യു.കെ. സുധീർകുമാർ, കെ.വി. ജെസിമോൾ, മുഹമ്മദ് അലി, ബേബി സലീന, സിറിൽ ജോർജ്, ബിൻസ് പി. ജോൺ, ബൈജു ഇമ്മാനുവൽ, ബിജു വി. ഫ്രാൻസിസ്, പി.ടി.എം. ഷറഫുന്നീസ, അബ്ദുൾ അസീസ്, ടി.പി. അബൂബക്കർ, അബ്ദുൾ റഷീദ്, ഹംസ, മജീദ് എന്നിവർ വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button