Karassery
കവളോറ റോഡ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : പഞ്ചായത്തിലെ ആറാംബ്ലോക്ക്-കവളോറ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.
ചടങ്ങിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ വി.പി. ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മൂത്തേടത്ത്, കെ. ശിവദാസൻ, കെ.കെ. നൗഷാദ്, ഇ.പി. അജിത്ത്, വിനോദ് മാന്ത്ര, ഹനീഫ, കെ. സുരേഷ്, രാമദാസ്, ബിന്ദു, ഷെഫീഖ്, ജിതിൻദാസ്, യു.പി. മരക്കാർ, ഹംസ പേരായി തുടങ്ങിയവർ സംസാരിച്ചു.