Thiruvambady
കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവമ്പാടി : കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കോടഞ്ചേരി പുതുപ്പാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയും, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജു മുനീസ ഷെരീഫും,, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനും അറിയിച്ചു.