Kodanchery

ലിൻഗ്വാ ലിങ്ക് ജർമൻ ഭാഷാ ക്ലബ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ജർമ്മൻ ഭാഷയുടെയും സ്പോക്കൺ ഇംഗ്ലീഷിന്റെയും ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വിദേശ ഭാഷാ പ്രാവീണ്യം നേടുന്നതിനും ആഗോള തൊഴിലവസരങ്ങളിൽ പങ്കാളികളാകുന്നതിനും സാധ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബുകൾ വിഭാവനം ചെയ്യുന്നു. കുന്നമംഗലം ആൽഫ അക്കാദമിയുമായി സഹകരിച്ചാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജർമൻ ഭാഷാ പഠനം സാധ്യമാക്കുന്നത്.

കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്നമംഗലം ആൽഫ അക്കാദമി ഡയറക്ടർ ഫാ. അനീഷ് പുളിച്ചമാക്കൽ പറഞ്ഞു. തുടർന്ന് ജർമൻ ഭാഷാ പഠനത്തിൻ്റെയും സ്പോക്കൺ ഇംഗ്ലീഷിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ജർമ്മൻ പൗരന്മാരായ കാൾ മിഷേൽ ഡീൻസ്, മേഴ്സി ഡിൻസ് എന്നിവർ വിശദീകരിച്ചു.പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സിസ്റ്റർ അന്നമ്മ കെ ടി, ഷിജി കെ ജെ,ജോസഫ് കുര്യൻ,റീജ വർഗീസ്,ജിൽന തെരേസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button