Koodaranji
ആധുനിക സൗകര്യങ്ങളോടു കൂടി സെന്റ് ജോസഫ്സ് ഹോസ്പ്പിറ്റൽ കൂടരഞ്ഞിയിൽ പ്രവർത്തനം ആരംഭിച്ചു
കൂടരഞ്ഞി : ആതുര സേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള മുക്കം ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ ഭാഗമായ സെന്റ് ജോസഫ് ഹോസ്പിറ്റൽ കൂടരഞ്ഞിയിൽ പ്രവർത്തനം ആരംഭിച്ചു. ബിഷപ്പ് മാർ റെമിജിയോ സ് ഇഞ്ചനാനിയിൽ ഹോസ്പിറ്റലിന്റെ ആശിർവാദ കർമ്മം നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ തിരശ്ശീല അനാച്ഛാദനം ചെയ്തുകൊണ്ട് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ഡാലിയ എം.എസ്.ജെ സ്വാഗതം ആശംസിക്കുകയും പ്രൊവൻഷൻ സുപ്പീരിയർ സിസ്റ്റർ ഷീല, പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ഫാദർ റോയി തെക്കുംകാട്ടിൽ, ഡോക്ടർ നൗഷാദ് സി.കെ, വി.എസ് രവീന്ദ്രൻ, ശ്രീമതി ഹെലൻ ഫ്രാൻസിസ്, സിസ്റ്റർ മേരി ജോസ് എന്നിവർ പ്രസംഗിച്ചു.