Mukkam
സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ടീൻ ബീറ്റ്സ്’ തുടങ്ങി
മുക്കം : ഒതയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ടീൻ ബീറ്റ്സ് ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.ടി. മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷനായി. മലപ്പുറം മുൻ ഡി.ഡി.ഇ.യും ക്യു.ഐ.പി. ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. സഫറുല്ല മുഖ്യാതിഥിയായിരുന്നു. നിമിഷ ആൻ സൈമൺ പദ്ധതി വിശദീകരിച്ചു.
മുക്കം നഗരസഭാ കൗൺസിലർമാരായ റംലാ ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ കൊടപ്പന, ജനറൽ സെക്രട്ടറി സ്വാലിഹ് ചിറ്റടി, ടി.കെ. ജുമാൻ, പി.എ. ഹുസൈൻ ഓമശ്ശേരി, ജിഹാദ് യാസർ, നസീബ ബഷീർ, ഹമീദ് കറുത്തേടത്ത് എന്നിവർ സംസാരിച്ചു.