Kodiyathur
ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു

കൊടിയത്തൂർ : ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ കുട്ടികൾ യുദ്ധവിരുദ്ധവലയം തീർക്കുകയും സമാധാനദീപം തെളിയിക്കുകയും ചെയ്തു. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ ജി. അബ്ദുൽ റഷീദ് ഉദ്ഘാടനംചെയ്തു. എം.വി. സഫിയ അധ്യക്ഷയായി.
എസ്.കെ.യു.പി. സ്കൂളിൽ നടന്ന ഹിരോഷിമദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് എ.കെ. കദീജ അധ്യക്ഷയായി. പി.ടി.എ. പ്രസിഡന്റ് സി.ടി. കുഞ്ഞോയി ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി.യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി നടന്നു. പി.സി. മുജീബ് റഹിമാൻ യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശ്നോത്തരി, യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.







