Thiruvambady
വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകുന്ന മുപ്പത് വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്” തിരുവമ്പാടി മണ്ഡലത്തിൽ തുടക്കമായി.
ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ ടി ജെയിംസ് പഴയ പത്രം നൽകി ഉദ്ഘാടനം ചെയ്തു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ജിതിൻ പല്ലാട്ട്, ലിബിൻ അമ്പാട്ട്, അഖില വേലായുധൻ, അബിഷേക് , ഷാനു , അബിൻ, വേണു, സ്വപ്ന എന്നിവർ സന്നീഹിതരായി.