Kodiyathur
സാഹിത്യ ശില്പശാല നടത്തി
കൊടിയത്തൂർ : പന്നിക്കോട് എ.യു.പി. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സമന്വയ സാഹിത്യശില്പശാല നടത്തി. കൊടിയത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബാബു പൊലികുന്നത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻറ്് ബഷീർ പാലാട്ട് അധ്യക്ഷനായി. ജലീൽ പരവരിയിൽ, റസീന മജീദ്, എം. ദയാനന്ദൻ, പ്രധാനാധ്യാപിക പി.എം. ഗൗരി, സുഭഗ, പ്രസാദ് ചെറുവക്കാട്ട്, പി.കെ. അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കവി ജയചന്ദ്രൻ പൂക്കരത്തറ ഉദ്ഘാടനം ചെയ്തു.
ഐ. ശങ്കരനാരായണൻ, സ്വാതി, രമ്യ തുടങ്ങിയവർ സംസാരിച്ചു. ജയചന്ദ്രൻ പൂക്കരത്തറ, ജലീൽ പരവരി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.