Thiruvambady

തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.

വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി തമ്പലമണ്ണയിൽ പ്രവർത്തി പൂർത്തീകരിച്ച 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ജോർജ് എം തോമസ് എം എൽ എ മുഖ്യാതിഥിയായി.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റംല ഒ കെ എം കുഞ്ഞി, ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, വാർഡ് മെമ്പർ ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button