Mukkam
ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, വിദ്യാർത്ഥി മരിച്ചു

മുക്കം: മുക്കം വട്ടോളി പറമ്പിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ സഹോദരന് ഗുരുതര പരിക്കേറ്റു.
അമ്പലക്കണ്ടി ഇരട്ടകുളങ്ങര കുഴിമ്പാടിൽ ചേക്കുവിൻ്റെ മകൻ മുഹമ്മദ് ജസീം (19) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജിൻഷാദ് (17) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.







