Mukkam
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സദ്ഭാവനദിനം ആചരിച്ചു
മുക്കം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സദ്ഭാവനദിനം ആചരിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് കെ.പി.സി.സി. അംഗം എൻ.കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ധീൻ, ജുനൈദ് പാണ്ടികശാല, നിഷാദ് നീലേശ്വരം, റീന പ്രകാശ്, സലീം തോട്ടത്തിൻകടവ്, കെ. മാധവൻ, ക്ലായിൽ ഗിരീശൻ, നിഷാദ് വീച്ചി, ജയരാജൻ പൊറ്റശ്ശേരി, മുന്ദിർ തുടങ്ങിയവർ സംസാരിച്ചു.