Mukkam
ഹോം കെയർ പ്രവർത്തനവുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി
മുക്കം : സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാരശ്ശേരി സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.കെ വിനോദ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. മേഖലാ ചെയർമാൻ ജിജിതാ സുരേഷ് അധ്യക്ഷ വഹിച്ചു.
രോഗികൾക്കുള്ള കിറ്റുകൾ മേഖല രക്ഷാധികാരി കെ.പി വിനു കമ്മിറ്റിക്ക് കൈമാറി. മേഖല കൺവീനർ ഗിരീഷ് കാരക്കുറ്റി, ഷബീർ ചെറുവാടി, കെ കൃഷ്ണകുമാർ, ജി അബ്ദുൽ അക്ബർ, സുൽഫിക്കർ കാരശ്ശേരി, ശ്രീകുമാർ മൈസൂർ മല, കെ.കെ നൗഷാദ്, ഓ സുഭാഷ് എന്നിവർ സംസാരിച്ചു.