Puthuppady

പുതുപ്പാടിയിൽ ബൈക്ക് അപകടത്തിൽ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു

പുതുപ്പാടി : പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (49) മരിച്ചു.

സംസ്കാരം നാളെ (22-08-2024-വ്യാഴം) വൈകുന്നേരം 05:00-മണിയ്ക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

വിമുക്ത ഭടനും കോഴിക്കോട് എയർപോർട്ട് ജീവനക്കാരനുമാണ്.

ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.

പുല്ലൂരാംപാറ ചക്കുംമൂട്ടിൽ പരേതരായ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ : ബോബി തൊട്ടിൽപ്പാലം പുല്ലാട്ട് കുടുംബാംഗം.

മക്കൾ: ക്രിസ്റ്റോ, ക്രിസ്റ്റീന, ക്രിസ്റ്റി (മൂവരും പുല്ലുരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: സി ജെ മാത്യു (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), സി ജെ ജോൺ (തുഷാരം ഓയിൽമിൽ- കൈതപ്പൊയിൽ), ഷേർളി പുതുക്കള്ളിൽ (ആനയ്ക്കാംപോയിൽ), സി ജെ സണ്ണി (ചെമ്പുകടവ്), സി ജെ ഫിലിപ്പ് (സിഗ്നെറ്റ് കേബിൾ ടിവി പുല്ലുരാംപാറ), പരേതനായ ബിനീഷ്.

Related Articles

Leave a Reply

Back to top button