Kodanchery

വാർഡ് ത്രിതല കൺവെൻഷൻ നടത്തി

കോടഞ്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കെ.പി.സി.സി നിർദേശപ്രകാരമുള്ള വാർഡ് കൺവെൻഷനും തെരഞ്ഞെടുപ്പും കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി പൂർത്തീകരിച്ചു. മെമ്പർ ലിസി ചാക്കോ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സജി നിരവത്ത് ഉദ്ഘാടനം ചെയ്തു.

മതേതര മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ ക്ഷേമപ്രവർത്തനത്തിൽ സജീവമായി ഇടപെട്ട് കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ജോസഫ് കുമ്മിണിയിൽ, ജോജോ പള്ളിക്കാമടം, രാമൻകുട്ടി, കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായ സിജോ കാരിക്കൊമ്പിൽന് യോഗം തിരഞ്ഞെടുത്തു. 51 അംഗ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button