Koombara
ഗ്യാസ് മസ്റ്ററിങ് ക്യാമ്പുമായി വിദ്യാർഥികൾ
കൂമ്പാറ : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ കക്കാടംപൊയിൽ വാളംതോട് പ്രദേശത്ത് ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു.
ചാലിയാർ ഗ്രാമപ്പഞ്ചായത്തംഗം ഗ്രീഷ്മ പ്രവീ ഉദ്ഘാടനംചെയ്തു. അഫീഫാ ഹന്ന, ഫാത്തിമ തസ്‌നിമ, അംന, ഫാത്തിമ തഹാനി, ആയിഷ, ഫാത്തിമ ഹാദിയ, ഫാത്തിമത് സഫ, നവാസ്, പി. അബൂബക്കർ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.