Kodiyathur
കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് പതിനാറാംവാർഡ് വികസനസമിതി ഗ്രാമസഭയോഗത്തിൽ യാത്രയയപ്പ് നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടി യത്തൂർ ഉപഹാരം നൽകി.
പി.പി. ഉണ്ണിക്കമ്മു അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, കൃഷി അസിസ്റ്റന്റ് എ.പി. ബീന, സി.പി. അബ്ബാസ്, അബ്ദുറഹിമാൻ കണിയാത്ത്, അനസ് താളത്തിൽ, റഹീസ് ചേപ്പാലി, അനസ് കാരാട്ട് തുടങ്ങിയവർ സംബന്ധിച്ചു.