Karassery

“വയനാടിനായി യൂത്ത് കോൺഗ്രസ് സ്നേഹത്തിന്റെ ചായക്കട ” തുടങ്ങി

കാരശ്ശേരി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ “മൊഹബത് കീ ദുക്കാൻ ” എന്ന പേരിൽ ചായക്കട തുടങ്ങി. നോർത്ത് കാരശ്ശേരിയിൽ മുക്കം കടവ് പാലത്തിന് സമീപം ആരംഭിച്ച ചായക്കട ഡി.സി.സി.മെമ്പർ എം.ടി. അഷ്‌റഫ്‌ എ.പി.മുരളീധരന് ചായ കൈമാറി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ദിഷാൽ അധ്യക്ഷനായി.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സമാൻ ചാലൂളി, നിഷാദ് വീച്ചി, ഷാനിബ് ചോണാട്, എം. മുൻദിർ. എം.എ. സൗദ , പി.വി.സുരേന്ദ്രലാൽ, പി. പ്രേമദാസൻ, ഷഹർബാൻ, അഭിജിത്, സി.വി. ഗഫൂർ, മജീദ് വെള്ളലശ്ശേരി, സി.ടി.ജബ്ബാർ, സുഹറ, കെ.കെ.ഫായിസ് , ടി.പി.നൗഷാദ്, അസ്സൈൻ എടത്തടത്തിൽ, ഫൈസൽ ആനയാംകുന്ന്, അബൂബക്കർ സിദ്ദിഖ്, ടി.കെ.സുധീരൻ, പ്രഭാകരൻ മുക്കം എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button