Kerala

പിണറായി വിജയനെതിരെ പി.വി. അന്‍വറിന്റെ രൂക്ഷ വിമര്‍ശനം: പാര്‍ട്ടി നിലപാടുകള്‍ ലംഘിച്ചുവെന്ന ആരോപണവുമായി എം.എല്‍.എ

പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തി. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് നടത്തിയ പ്രതികരണത്തില്‍, സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ തിരക്കഥ മാത്രം വായിക്കുന്നുവെന്നും, എ.ഡി.ജി.പി. അജിത്കുമാറിനെയും മുന്‍ എസ്.പി. സുജിത് ദാസിനെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു. കേസന്വേഷണം പ്രഹസനമായി മാറിയതായും, പാര്‍ട്ടി ഉറപ്പുകള്‍ പൂര്‍ണമായി ലംഘിച്ചുവെന്നും, മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനാക്കിയെന്നും അന്‍വര്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

“പിണറായി വിജയന്‍ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും” എന്ന് പറഞ്ഞ അന്‍വര്‍, പാര്‍ട്ടിയിലെയും, സര്‍ക്കാരിലെയും മറ്റ് നേതാക്കളേയും പരസ്യമായി വിമര്‍ശിച്ചു. “എല്ലാം പിണറായി വിജയന്റെ അറിവോടെയായിരുന്നു” എന്നും “മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമാണ്” എന്നും പറഞ്ഞ അന്‍വര്‍, റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അനധികൃത ഇടപെടലുകള്‍ തുറന്നുപറഞ്ഞു.

Related Articles

Leave a Reply

Back to top button