Kodanchery
ഗവൺമെന്റ് കോളേജ് കോടഞ്ചേരി ‘അസാദി കാ അമൃത മഹോത്സവ് ‘ പരിപാടികൾക്ക് തുടക്കം കുറിച്ചു.

കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോടഞ്ചേരി ഗവ കോളേജ് N S S യൂണിറ്റുകളും IQAC യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ വൈ സി ഇബ്രാഹിം, ഡോ മോഹൻദാസ് എ, ഡോ സുമ എം വി, താരാ സ്കറിയ, ഷബീബ് പി കെ, നിതിൻ, സുമേഷ് ജോൺ, അനേക് ജോസഫ്, ആദിത്യ എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരം, ദേശ ഭക്തി ഗാനലാപന മത്സരം, പോസ്റ്റർ നിർമാണം, പ്രഭാഷണങ്ങൾ, പ്രതിജ്ഞ തുടങ്ങി വിവിധ ങ്ങളായ പരിപാടികൾ അസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.







