Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പൂർവാധ്യാപക സംഗമം സംഘടിപ്പിച്ചു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപക സംഗമം ‘ഗുരുസപര്യ’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതം പറഞ്ഞു. മുൻ പ്രധാനാധ്യാപകരായ കെ.എം. സെബാസ്റ്റ്യൻ, എം.സി. മേരി, സിബി കുര്യാക്കോസ്, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി. ജോൺ, എം.പി.ടി.എ ചെയർപേഴ്സൺ സോണി സിജോ എന്നിവർ ആശംസകൾ നേർന്നു.

75 അധ്യയന വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ വിവിധ കാലഘട്ടങ്ങളിൽ സ്കൂളിൽ സേവനം ചെയ്ത അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് നന്ദി പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Related Articles

Leave a Reply

Back to top button