KozhikodeThamarassery

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്തത്. ഇയാള്‍ക്ക് അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണുള്ളത്. ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.

ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ചിത്രങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 

നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ സംഭവത്തില്‍ പരാതി ലഭിച്ചു. ഏപ്രില്‍ മൂന്നിന് ഇമെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച സൈബര്‍ ഡോം നടക്കാവ് പോലീസ് സ്‌റ്റേഷനുമായി ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Back to top button