എൻ.ഐ.ടി.സി. സ്ഥാപകദിനം ആചരിച്ചു
മുക്കം : കാലിക്കറ്റ് എൻ.ഐ.ടി.സി. അറുപത്തിനാലാം സ്ഥാപകദിനം ബാംഗ്ലൂർ ഇസ്കോൺ സീനിയർ വൈസ് പ്രസിഡൻറും ഗ്ലോബൽ ഹരേകൃഷ്ണ മൂവ്മെൻറ് വൈസ് ചെയർമാനുമായ ചഞ്ചലപതി ദാസ ഉദ്ഘാടനംചെയ്തു. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. ജീവനക്കാരെയും പൂർവവിദ്യാർഥികളെയും വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
സാങ്കേതികവിദ്യയ്ക്കൊപ്പം സുസ്ഥിരതയെന്ന സന്ദേശവുമായി അതിഥികൾ കാംപസിൽ വൃക്ഷത്തൈകൾ നട്ടു. വിദ്യാർഥികളുടെ പ്രോജക്ടുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനം തിങ്കളാഴ്ചയും തുടരും. ഡോ. സന്തോഷ് ജി. തമ്പി, ഡോ. എസ്. കുമാരവേൽ, ഡോ. നോയൽ ജേക്കബ്, ഡോ. ബേസിൽ കുര്യാച്ചൻ, ഡോ. ജി. ഉണ്ണികൃഷ്ണൻ, ഡോ. എ.പി. സുധീർ, ഡോ. യോഗേശ്വർ വിജയകുമാർ നവന്ദർ എന്നിവർക്ക് അവാർഡുകൾ നൽകി.
പൂർവവിദ്യാർഥിയും ഭാരത് ഫ്രിറ്റ്സ് വെർണർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ രവി രാഘവൻ, എൻ.ഐ.ടി. രജിസ്ട്രാർ കമാൻഡർ ഡോ. എം.എസ്. ശ്യാമസുന്ദര, ഡോ. ജി.കെ. രജനികാന്ത്, ഡോ. എം.കെ. രവിവർമ എന്നിവർ സംസാരിച്ചു.