സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി (ബി.എം. ഹോസ്പിറ്റൽ) സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്നായി 400-ലേറെ രോഗികൾക്ക് ക്യാമ്പിൽ വിദഗ്ധഡോക്ടർമാരുടെ ചികിത്സ ലഭിച്ചു. ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരായ കെ.എ. സലാം, ഉമ്മർ കാരാടൻ, മോഹനൻ, സക്കീർ ഹുസൈൻ, ജാവേദ്, അഞ്ജു അന്ന ചെറിയാൻ, ആനന്ദ് വാരിയർ എന്നിവരടക്കം 15 ഡോക്ടർമാരും ഇരുപതോളം പാരാ മെഡിക്കൽ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.
ബി.എം. ആശുപത്രി എം.ഡി. ഡോ. കെ.ജി. അലക്സാണ്ടർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ആശ്വാസ് ചെയർമാൻ കെ.കെ. ആലിഹസൻ അധ്യക്ഷനായി. എൻ.കെ. അബ്ദുറഹിമാൻ, അബൂബക്കർ, സി.കെ. ഉമ്മർ സുല്ലമി, കെ.വി. പരീക്കുട്ടി ഹാജി, എ.പി. മുരളീധരൻ, എം.ടി. സെയ്തു ഫസൽ, ജി. അബ്ദുൽ അക്ബർ, എ.കെ. സാദിഖ് തുടങ്ങിയവർ സംസാരിച്ചു.