Thiruvambady

തിരുവമ്പാടി സബ് ട്രഷറിയിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം അന്വേഷണം തുടങ്ങി

തിരുവമ്പാടി : തിരുവമ്പാടി സബ് ട്രഷറിയൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫീസർ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടറിലേക്ക് സമർപ്പിച്ചു. ബാങ്കിൽനിന്നും പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്. കഴിഞ്ഞ മാർച്ച് 31-ന് വൈകീട്ട് നാലിന് ഓഫീസിനകത്താണ് സംഘർഷമുണ്ടായത്. അടുത്തദിവസങ്ങളായ ഏപ്രിൽ ഒന്ന് പെസഹ വ്യാഴം, രണ്ട് ദുഃഖവെള്ളി ബാങ്കുകൾക്ക് പൊതു അവധി ആയതിനാൽ ട്രഷറിക്കാവശ്യമായ തുക നേരത്തേ എടുത്തുവെക്കേണ്ടതുണ്ടായിരുന്നു.

ദുഃഖവെള്ളിയാഴ്ച ട്രഷറി പ്രവർത്തിക്കുന്നതിനാൽ ആവശ്യമായ പണത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ട്രഷറി ഓഫീസർ കാഷ്യറെ വിവരം അറിയിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നുവെന്നാണറിയുന്നത്. പുറത്തുനിന്നും ഒറ്റപ്പെട്ട ആളുകൾ മാത്രമേ സംഭവസ്ഥലത്തുണ്ടായിരുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും ആശുപത്രിയിൽ പ്രവേശിക്കുകയും പോലീസിൽ പരാതി നൽകുകയും ഉണ്ടായെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ട്രഷറി ഓഫീസർക്കെതിരേ നടപടി ആവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

ഇതിനിടെ ട്രഷറി ഓഫീസർ ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകുകയുണ്ടായി.

Related Articles

Leave a Reply

Back to top button