Kodiyathur

ഗവ. എൽ.പി സ്കൂൾ കഴുത്തൂട്ടിപുറായ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ‘ചാറ്റ്ബോട്ട്’ എന്ന തലക്കെട്ടിൽ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഏകദിന പരിശീലനം സംഘടിപ്പിച്ചു. സൗത്ത് കൊടിയത്തൂർ ദഅ് വ സെൻ്ററിൽ നടന്ന പരിശീലനം വാർഡ് മെമ്പർ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ശംസുദ്ദീൻ കുന്നത്ത് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സി അബ്ദുൽ കരീം സ്വാഗതവും കൺവീനർ ശിഫാന നന്ദിയും പറഞ്ഞു. പ്രഗത്ഭ എഐ വിദഗ്ദൻ ഷാജൽ കക്കോടി ക്ലാസ് നയിച്ചു.

Related Articles

Leave a Reply

Back to top button