പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ നടത്തി
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വനിതാ കൺവെൻഷൻ, മോട്ടിവേഷൻ സെമിനാർ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടത്തി. വിവിധ മേഖലകളിൽ മികച്ച സേവനം കഴ്ച വെച്ച വനിതാ അംഗം പി വി മറിയാമ്മയെ യോഗത്തിൽ ആദരിച്ചു. വനിതകളുടെ ആരോഗ്യ സുരക്ഷ, ജീവിത ശൈലി രോഗങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വെൽനെസ് മോട്ടിവേഷൻ ട്രെയ്നർ സുഹറ ബെഷീർ സെമിനാറിൽ ക്ലാസ്സെടുത്തു.
വനിതാവേദി പഞ്ചായത്ത് കമ്മിറ്റി ചെയർ പേഴ്സൺ ടെസി മാത്യു സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു വനിതാവേദി ബ്ലോക്ക് കമ്മിറ്റി ചെയർ പേഴ്സൺ ബീന മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ തെരേസ് ജോർജ്, യൂണിറ്റ് പ്രസിഡണ്ട് പി വി ജോൺ, സെക്രട്ടറി കെ സി ജോസഫ്, ട്രഷറർ എം കെ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റൂബി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു.