Koodaranji

കൂട്ടക്കര പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കൂടരഞ്ഞി : കൂട്ടക്കര പാലത്തിത്തിന് സമീപത്തു നിന്നും പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ കോലാത്തും കടവിന് സമീപം ചെറുപുഴയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് ഇയാളെ കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും വിവിധ സന്നദ്ധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് നടത്തിയ തിരച്ചിൽ ഒടുവിലാണ് കോലോത്തും കടവ് കാലിക്കറ്റ് എസ്റ്റേറ്റിന് സമീപം മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button