Kodanchery
നൂറാംതോട് എ.എം.എൽ പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : നൂറാംതോട് എ.എം.എൽ.പി സ്കൂളിൽ ആരംഭിച്ച ജെ.ആർ.സി യൂണിറ്റിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബന്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഇത്തരം യൂണിറ്റുകൾക്ക് സാധിക്കുമെന്നും സ്കൂൾ തലങ്ങളിലെ ഇതുപോലെയുള്ള വിവിധ യൂണിറ്റുകൾ എല്ലാ സ്കൂളുകളിലും സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.ആർ.സി. കേഡറ്റുകൾക്കുള്ള സ്കാഫ് അദ്ദേഹം അണിയിച്ചു. ജെ ആർ സി ജില്ലാ കോഡിനേറ്റർ ലീന തോമസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് റിയാനസ് സുബൈർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ഫാത്തിമത്ത് നജ്മു, സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി കെ.എം ബഷീർ, പി.എം നാസർ, റുബീന തുടങ്ങിയവർ പ്രസംഗിച്ചു.