Kodiyathur
പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു

കൊടിയത്തൂർ : ചുള്ളിക്കാപറമ്പ്-കവിലട റോഡ് നിർമാണപ്രവൃത്തി വൈകുന്നതിനെതിരേ സി.പി.ഐ. ചെറുവാടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു.
ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തിമൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു. അസീസ് കുന്നത്ത് അധ്യക്ഷനായി. എം.കെ. ഉണ്ണിക്കോയ, നൗഷാദ് കൊടിയത്തൂർ, കെ. വാഹിദ്, ഷാഹുൽഹമീദ്, വാസു കുട്ടനാട്, രവീന്ദ്രൻ കൈതക്കൽ, കൊലവൻകുട്ടി എന്നിവർ സംസാരിച്ചു







