Thiruvambady
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് ഗവ. ഹോമിയോപ്പതി ഡിസ്പൻസറിയുടേയും ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ കമ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സൗജന്യ ഹോമിയോ കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
വി.എസ്. രവീന്ദ്രൻ അധ്യക്ഷനായി. മേരി തങ്കച്ചൻ, റോസിലി ജോസ്, ജോസ് തോമസ് മാവറ, ബോബി ഷിബു, ജെറീനാ റോയി, സീനാ ബിജു, ബിന്ദു ജയൻ, എം. സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, വി.എ. നസീർ തുടങ്ങിയവർ സംസാരിച്ചു.