Kodiyathur

പോസ്റ്റുമാൻ ദാസേട്ടന് കൊടിയത്തൂർ ബാങ്കിന്റെ ആദരം

കൊടിയത്തൂർ: കൊടിയത്തൂർ പോസ്റ്റ് ഓഫീസിൽ നിന്നും 42 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന പോസ്റ്റുമാൻ ദാസൻ കൊടിയത്തൂരിനെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ഗിരീഷ് കാരക്കുറ്റിയുടെ അധ്യക്ഷതയിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എസി നിസാർ ബാബു ദാസൻ കൊടിയത്തൂരിനെ ഉപഹാരം നൽകി ആദരിച്ചു.

ബാങ്ക് സെക്രട്ടറി ടി.പി മുരളീധരൻ ദാസൻ കൊടിയത്തൂരിനെ പൊന്നാട അണിയിച്ചു. ബാങ്ക് ഡയറക്ടർ സെലീന മുജീബ്, സ്റ്റാഫ് സെക്രട്ടറി വികാസ് എന്നിവർ സംസാരിച്ചു. ബാങ്ക് മാനേജർ ശ്രീജിത്ത് സ്വാഗതവും ആമിന കല്ലങ്ങൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button